കൊച്ചി: വത്തിക്കാൻ പ്രതിനിധിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടത്താനിരുന്ന ഏകീകൃത കുർബാന ഉപേക്ഷിച്ചു. വിശ്വാസികളിലെ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്നാണ് ഇത്.
സെന്റ് മേരീസ് ബസിലിക്കയിൽ രാവിലെ 9.30 ന് ഏകീകൃത കുർബാന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വിമത വിഭാഗം ബസിലിക്കയുടെ കവാടം ഉപരോധിച്ച് പ്രതിഷേധം തുടങ്ങിയതോടെയാണ് കുർബാന ഉപേക്ഷിച്ചത്. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് ഏകീകൃത കുർബാന നടത്താനുള്ള തീരുമാനം ബസിലിക്ക വികാരി ഫാ.ആൻറണി പൂതവേലിൽ ഉപേക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘർഷത്തിൽ കുർബാന അർപ്പിക്കാനാവില്ലെന്നും വികാരി പറഞ്ഞു. സംഘർഷത്തിന് കാരണക്കാരനാവാൻ ആഗ്രഹിക്കുന്നില്ല. സംഘർഷമുണ്ടാക്കാനാണ് എതിർ ചേരി ശ്രമിക്കുന്നത്. അതിന് നിന്നു കൊടുക്കില്ല. എറണാകുളം അങ്കമാലി രൂപതയിലെ പള്ളികളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന ഉണ്ടാകില്ല. ജനാഭിമുഖ കുർബാന നിയമവിരുദ്ധമാണെന്നും വികാരി വ്യക്തമാക്കി.
ഇന്ന് രാവിലെ ആറരയോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് നടത്തിയത്. ഏകീകൃത കുർബാന നീക്കം രണ്ടിടത്ത് തടഞ്ഞപ്പോൾ ചുരുക്കം ചില പള്ളികളിൽ നടത്തുകയും ചെയ്തു.