തമിഴ്‌നാട് സര്‍ക്കാര്‍ കേരളവുമായി ഒത്തുകളിക്കുന്നുവെന്ന് പനീര്‍സെല്‍വം; പ്രതിഷേധം ശക്തമാക്കി അണ്ണാ ഡിഎംകെ

തേനി: പരമാവധി ജലനിരപ്പില്‍ എത്തും മുന്‍പ് മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും വെള്ളം ഒഴുക്കിവിടാന്‍ അനുവദിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. 142 അടി എത്തുന്നതിന് മുമ്പ് വെള്ളം ഒഴുക്കിവിട്ടത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും തമിഴ്‌നാട്ടിലെ കര്‍ഷകരെ സ്റ്റാലിന്‍ മറക്കുകയാണെന്നും കേരളവുമായി ഡിഎംകെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും പനീര്‍സെല്‍വം ആരോപിച്ചു.

Advertisements

സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ അതിനും മുന്‍പേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെ അണ്ണാ ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ സെല്‍വം രംഗത്ത് എത്തിയതോടെ പ്രക്ഷോഭം കനക്കും. മുല്ലപ്പെരിയാര്‍ വിഷയം വലിയ സ്വാധീനം ചെലുത്തുന്ന തേനി,മധുര,ശിവഗംഗ,ദിണ്ടിഗല്‍,രാമനാഥപുരം ജില്ലകളില്‍ പ്രതിഷേധത്തിന് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.

Hot Topics

Related Articles