കട്ടപ്പന: സംസ്ഥാന അവാർഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പു ക്കൽ കെ.സി. ജോർജി(51)ൻ്റെ സംസ്കാരം ഇന്ന് സെപ്റ്റംബർ 25 ബുധനാഴ്ച വൈകിട്ട് നാലിനു വള്ളക്കടവ് സെ ന്റ് ആന്റണീസ് പള്ളിയിൽ സംസ്ക്കാരം നട ക്കും. ബീനയാണ് ഭാര്യ. മക്കൾ: ജെറോം, ജെറിറ്റ്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി യിൽ 23നു രാത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ മികച്ച നാടകകൃത്തിനു ള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010ൽ കോഴിക്കോട് സാഗർ കമ്യൂണിക്കേഷൻസിന്റെ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിനായിരുന്നു ആദ്യ പുരസ്കാരം. കായംകുളം ദേവാ കമ്യൂണിക്കേഷൻസിൻ്റെ ചന്ദ്രികാവസന്തം എന്ന നാടകത്തിലൂടെ 2024ലും പുരസ്കാരം നേടി. അന്തരിച്ച നാടകനടൻ എം.സി. കട്ടപ്പനയാണ് നാടകത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത്. സ്കൂൾ പഠനകാലത്തു നാട കരംഗത്തു സജീവമായിരുന്നു. പിന്നീടു സുഹൃത്തുക്കൾക്കൊപ്പം ഹൈസ എന്ന അമച്വർ നാടക സമിതി രൂപവത്കരിച്ചു. ഹൈസ യ്ക്കുശേഷം നിസ്തുല, കാൽവരിമൗണ്ട് താബോർ തിയറ്റേഴ്സ്, സ്വരാജ് സയൺ കമ്യൂണിക്കേഷൻസ് തുടങ്ങിയ നാടകസമിതികൾ ക്കുവേണ്ടി നാടകം എഴുതി. 2005ൽ ഓച്ചിറ സരിഗയുടെ അതിരുക ളില്ലാത്ത ആകാശത്തിലൂടെയാണ് പ്രഫഷണൽ നാടകരംഗത്തെ ത്തിയത്. സ്വകാര്യ ചാനലുകളിൽ സംപ്രേഷണം ചെയ്ത നിരവധി സീരിയലുകളുടെയും രചയിതാവാണ്.