സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ കേരളയുടെ കോട്ടയം – ആലപ്പുഴ മേഖല സമ്മേളനം നടത്തി 

കോട്ടയം : സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ കേരളയുടെ കോട്ടയം – ആലപ്പുഴ മേഖല സമ്മേളനം 

Advertisements

 കോട്ടയം  ബാങ്ക് എംപ്ലോയീസ് ഹാളിൽ  നടന്നു. എസ് ബി ഇ എ കെ വൈസ് പ്രസിഡണ്ട് സ. രാധാകൃഷ്ണൻ അധ്യക്ഷനായ സമ്മേളനം  പ്രസിഡണ്ട് സ. സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. കോട്ടയം അസിസ്റ്റൻ്റ് സെക്രട്ടറി സ. ജോർജി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാങ്കിംഗ് മേഖലയിലും, ബാങ്ക് തലത്തിലും ജീവനക്കാർ നേരിടുന്ന വിഷയങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ, കരാർ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യുകയും, എ ഐ ബി ഇ എ യുടെ തൊഴിലാളി പക്ഷ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയും ചെയ്തു. റിജീയൺ സെക്രട്ടറിമാരായ ൠഷികേശ്, രാജേന്ദ്രൻ, അരുൺ കുമാർ, ജോഷി മോൻ, മഞ്ജു എന്നിവർ സംസാരിച്ചു. വിഷ്ണു നന്ദി പ്രകാശിപ്പിച്ചു.

Hot Topics

Related Articles