വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു

ചെന്നൈ: വര്‍ക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ മരിച്ചു. ബോഡി ബില്‍ഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. അമ്പട്ടൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിട്ടുണ്ട്.  2022ല്‍ മിസ്റ്റര്‍ തമിഴ്നാട് പട്ടവും യോഗേഷിനായിരുന്നു.

Advertisements

കൊരട്ടൂരിലെ ഒരു ജിമ്മില്‍ പരിശീലകനായിരുന്ന അദ്ദേഹം മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ ജമ്മില്‍ സജീവമായിരുന്നു. രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാനെത്തിയ ഏതാനും പേര്‍ക്ക്  നിര്‍ദേശങ്ങള്‍ നല്‍കുകയും ഒപ്പം അദ്ദേഹവും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മണിക്കൂര്‍ നേരത്തെ വ്യായമത്തിന് ശേഷം താന്‍ ക്ഷീണിതനാണെന്നും സ്റ്റീം ബാത്ത് കഴിഞ്ഞ് വരാമെന്നും സഹപ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് ഫ്ലാറില്‍ നിന്ന് യോഗേഷ് ഇറങ്ങിയത്. എന്നാല്‍ അര മണിക്കൂറിന് ശേഷവും മടങ്ങി വരാതായപ്പോള്‍ സംശയം തോന്നിയ സുഹ‍ൃത്തുക്കള്‍ ബാത്ത്റൂം പരിശോധിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. വിളിച്ച് നോക്കിയിട്ടും പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി. അപ്പോഴാണ് നിലത്ത് ബോധരഹിതനായി യോഗേഷ് കിടക്കുന്നത് കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ഡോക്ടര്‍മാര്‍ അറിയിച്ചത്. ഹൃദയാഘാതമാവാം മരണ കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.