യുവാവിനെ കല്ലുകൊണ്ട് മുഖത്തടിച്ച കേസിൽ 19കാരൻ കസ്റ്റഡിയിൽ;പ്രതി പിടിയിലായത് ബാംഗ്ലൂരിൽ നിന്ന്

അമ്പലപ്പുഴ: യുവാവിനെ കല്ലുകൊണ്ട് മുഖത്തടിച്ച കേസിൽ 19കാരൻ കസ്റ്റഡിയിൽ. പുന്നപ്ര തെക്കു പഞ്ചായത്ത് പതിമൂന്നാം വാർഡ് ചള്ളിത്തോപ്പിൽ രാജേഷ് (29) നെ കല്ലുകൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിലാണ് 19കാരൻ പിടിയിലായത്. പുന്നപ്ര പുതുവൽ വീട്ടിൽ ഷമീറിൻ്റെ മകൻ സഫീർ (19)നെയാണ് പുന്നപ്ര പൊലീസ് ബാംഗ്ലൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.രാജേഷ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്.കഴിഞ്ഞ 19 ന് പുന്നപ്ര സുനാമി കോളനി പരിസരത്തു വെച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം എറണാകുളത്തേക്കു പോയ പ്രതി പൊലീസ് എറണാകുളത്ത് എത്തിയതറിഞ്ഞ് ബാംഗ്ലൂരിലേക്ക് കടന്നുകളയുകയായിരുന്നു.

Advertisements

എസ്.ഐ അജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ, സി.പി.ഒ ജിനൂപ് എന്നിവർ തന്ത്രപരമായ നീക്കത്തിലൂടെ സഫീറിനെ ബാംഗ്ലൂരിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.