ചാലിയാറിൽ തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്കേറ്റു.
പരിക്ക് പറ്റിയവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.. ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ ആറംകോട് ഭാഗങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്.
അകംമ്പാടം തടത്തില്‍ വിജയമ്മ (48),കുമ്പളക്കുഴിയന്‍ മറിണയുമ്മ (52) ,അകംമ്പാടം തോരത്ത് സൈനുല്‍ ആബിദീന്‍ (30), പുന്നക്കാട്ടുക്കുഴി അബ്ദുള്‍ നാസര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പള്ളിയാലിതൊടി സുലൈഖ (58)യെ തെരുവ് നായ അക്രമിച്ചെങ്കിലും കടി ഏല്ക്കാതെ രക്ഷപ്പെട്ടു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറിയുമ്മയ്ക്ക് വീടിന് സമീപത്ത് നിന്നാണ് തെരുവ് നായയുടെ കടിയേറ്റത് . വിജയമ്മ അകമ്പാടത്തു നിന്നും ആറം കോട്ടെ വീട്ടിലേക്ക് പോകുമ്പോഴാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.
വലതു കൈ കടിച്ച് മുറിവേല്‍പ്പിച്ചു. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇടിവണ്ണയില്‍ വെച്ചാണ് സൈനുല്‍ ആബിദ്ദീന് കടിയേറ്റത്. സുലൈഖ വീട്ടിലേക്ക് മടങ്ങുപ്പോഴാണ് തെരുവ് നായ ആക്രമിച്ചത്. സുലൈഖ ഒച്ചവെച്ചതിന്നാൽ പട്ടിയുടെ കടി ഏല്ക്കാതെ രക്ഷപ്പെട്ടു. കടിയേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വാക്സിനേഷന് നല്കി.
വെളുത്ത നിറമുള്ള ഒരു നായയാണ് എല്ലാവരേയും കടിച്ചതെന്നും നായയെ പിടിക്കാന്‍ അടിയന്തര നടപടി തുടങ്ങിയിട്ടുണ്ടെന്നും പഞ്ചായത്തംഗം ഷെരീഫ് അഴുവളപ്പില്‍ ഷെരീഫ് പറഞ്ഞു.