സ്ട്രെസും വായ്നാറ്റത്തിന്റെ ഒരു കാരണം…അറിയൂ

സ്ട്രെസ് ഒരു മനുഷ്യന് മാനസികമായും ശാരീരികമായും നൽകുന്ന അസ്വസ്ഥതകൾ ഏറെയാണ്. എന്നാൽ സ്ട്രെസ്സ് ഉണ്ടാകുന്നത് വായയുടെ ആരോഗ്യത്തെ ബാധിക്കുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. സ്ട്രെസ് വായ്ക്കകത്ത് പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്.

Advertisements

സ്ട്രെസ് അധികരിക്കുമ്പോള്‍ മിക്കവര്‍ക്കും ആദ്യം നഷ്ടമാവുക സ്വയം വൃത്തിയായി സൂക്ഷിക്കുന്ന ശീലം തന്നെയാണ്. ഇത് സ്വാഭാവികമായും വായയുടെ ശുചിത്വത്തെയും ആരോഗ്യത്തെയുമെല്ലാം താറുമാറാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ട്രെസ് കൂടുമ്പോള്‍ ചിലർ ഇടവിട്ട് പുകവലിക്കുകയും ചായയോ കാപ്പിയോ കഴിക്കുകയും ചെയ്യും. ഈ ശീലങ്ങളും വായയെയും പല്ലുകളെയും കൂടുതല്‍ വൃത്തികേടാക്കുന്നതിനേ ഉപകരിക്കൂ.

സ്ട്രെസ് കൂടുന്നതിന് അനുസരിച്ച് ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കൂടുന്നു. ഇത് രക്തത്തില്‍ ഷുഗര്‍നില കൂട്ടുന്നതിന് കാരണമാകാറുണ്ട്. അതുപോലെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്നതിനും കോര്‍ട്ടിസോള്‍ കാരണമാകും. ഇതിന് പുറമെ കോര്‍ട്ടിസോള്‍ കൂടുമ്പോള്‍ കൂടുതല്‍ കാര്‍ബും മധുരവും അടങ്ങിയ ഭക്ഷണം കഴിക്കാനുള്ള ത്വരയുമുണ്ടാകുന്നുണ്ട്.

അതുപോലെ, മാനസിക സമ്മര്‍ദ്ദം മൂലം കഴിക്കുന്നതിനാല്‍ തന്നെ ഓരോ തവണയും കഴിച്ച ശേഷം വായ വൃത്തിയാക്കാൻ മിക്കവരും മെനക്കെടില്ല. ഇതോടെ വായ വൃത്തികേടാവുകയും വായില്‍ ഭക്ഷണാവശിഷ്ചങ്ങള്‍ ഇരുന്ന് ദുര്‍ഗന്ധം വരികയും ബാക്ടീരിയ വര്‍ധിച്ച് അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു.

സ്ട്രെസ് വര്‍ധിക്കുമ്പോള്‍ വായ ഡ്രൈ ആകുന്നത് ചിലരില്‍ വായ്നാറ്റമുണ്ടാക്കാറുണ്ട്. ഉമിനീര്‍ ഉത്പാദനം കുറയുന്നത് മൂലമാണിത് സംഭവിക്കുന്നത്. അതുപോലെ സ്ട്രെസ് പതിവായി അനുഭവിക്കുന്നവരില്‍ അള്‍സര്‍ രോഗം പിടിപെടാനുള്ള സാധ്യതകളും ഏറെയാണ്. അള്‍സറും വായ്നാറ്റമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്.

സമ്മര്‍ദ്ദമേറുമ്പോള്‍ ചിലര്‍ കീഴ്ത്താടി അനാവശ്യമായി ഇളക്കിക്കൊണ്ട് ഇരിക്കുകയും പല്ല് കടിക്കുകയും ചെയ്യാറുണ്ട്. ഇതും വായയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.