“വിവസ്ത്രനാക്കി ജനനനേന്ദ്രിയത്തില്‍ ചവിട്ടി” ; തിരുവനന്തപുരം ധനുവച്ചപുരം കോളേജില്‍ വിദ്യാര്‍ത്ഥിക്കുനേരെ എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമെന്ന് പരാതി

തിരുവനന്തപുരം: എബിബിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതാണ് പ്രകോപിതമായി ധനുവച്ചപുരം കോളേജില്‍ വിദ്യാര്‍ത്ഥിക്കുനേരെ എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമെന്ന് പരാതി. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനനേന്ദ്രിയത്തില്‍ ചവിട്ടിയതായാണ് പരാതി. സംഭവത്തെതുടര്‍ന്ന് കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി ബിആര്‍ നീരജ് ആശുപത്രിയില്‍ ചികിത്സ തേടി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കോളജിനുള്ളില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദിക്കുന്നതിനിടെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടല്‍ സ്ത്രീപീഡന കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. കാലിനും കഴുത്തിനും ഉള്‍പ്പെടെ പരിക്കേറ്റ നീരജ് വീട്ടില്‍ കിടപ്പിലാണ്. സംഭവത്തെതുടര്‍ന്ന് പാറശാല പൊലീസില്‍ വിദ്യാര്‍ഥിയുടെ കുടുംബം പരാതി നല്‍കി.

Hot Topics

Related Articles