കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയില്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിയായ 18 കാരൻ അശ്വിനാണ് മരിച്ചത്. ഇന്നലെ ഏണിക്കല്‍ ബീച്ചില്‍ കൂട്ടുകാർക്കൊപ്പം കടലില്‍ കുളിക്കവെ അടിയൊഴുക്കില്‍പ്പെട്ടാണ് അശ്വിനെ കാണാതായത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം. പിന്നാലെ കോസ്റ്റ്ഗാർഡും പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ 8.30 ഓടെ ബീച്ചില്‍ നിന്ന് 250 മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. വർക്കല ബിപിഎം മോഡല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അശ്വിൻ.

Advertisements

Hot Topics

Related Articles