അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മയ്യിൽ പെരുമാച്ചേരി ബാലൻ കിണർ കള്ള് ഷാപ്പിലെ സെയിൽസ് മേൻ കെ.വി.സുരേശൻ- ഷീബ ദമ്പതികളുടെ മകൻ ഭഗവത് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.15 ഓടെയായിരുന്നു സംഭവം.

കുളിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് വീടുകാർ വാതിൽ തള്ളി തുറന്ന് നോക്കിയപ്പോഴാണ് ബക്കറ്റിന് മുകളിൽ കയറി തൂങ്ങിയ നിലയിൽ കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുരുക്ക് നീക്കിഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെക്കിക്കുളം രാധാകൃഷ്ണസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ.ഗോകുൽ (പ്ലസ് ടു വിദ്യാർത്ഥി മലപ്പട്ടം സ്കൂൾ).

Hot Topics

Related Articles