തട്ടുകടയില്‍ നിന്ന് വെള്ളെമാണെന്ന് കരുതി രാസലായനി കുടിച്ചു; വായയും തൊണ്ടയും പൊള്ളിയ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍; ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ കുടുംബം

കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമാണെന്നു കരുതി രാസലായനി കുടിച്ച വിദ്യാര്‍ത്ഥി അവശനിലയില്‍. കാസര്‍കോട്ട് നിന്ന് കോഴിക്കോട്ടേക്ക് വിനോദയാത്ര വന്ന കുട്ടിയാണ് ചികിത്സയിലുള്ളത്. അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Advertisements

രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടികളുടെ സംഘം തട്ടുകടയില്‍ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചിരുന്നു. എരിഞ്ഞപ്പോള്‍ തൊട്ടടുത്ത് കണ്ട കുപ്പിയില്‍ വെള്ളമാണെന്ന് കരുതി കുട്ടി കുടിക്കുകയായിരുന്നു. അല്‍പ്പം വായിലേക്ക് ഒഴിച്ച ഉടനെ കുട്ടിക്ക് അസ്വസ്ഥത തോന്നി, ഉടന്‍ ഛര്‍ദ്ദിച്ചു. ഛര്‍ദ്ദിച്ചത് സുഹൃത്തിന്റെ ദേഹത്തേക്കാണ്. ഛര്‍ദ്ദില്‍ വീണ കുട്ടിയുടെ ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. രണ്ട് കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്രസയില്‍ നിന്നുള്ള പഠനയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കോഴിക്കോട്ട് വന്നത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാര്‍ ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി പ്രദേശത്ത് വ്യാപക പരാതിയുണ്ട്. ഈ ഗണത്തില്‍പ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം. കുട്ടിയുടെ തൊണ്ടയിലും അന്നനാളിയിലും പൊള്ളലേറ്റിട്ടുണ്ടെന്നും എന്‍ഡോസ്‌കോപ്പി ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തമായി എന്തെങ്കിലും പറയാന്‍ പറ്റൂവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുടെ കുടുംബം ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ പരാതിയുമായി മുന്നോട്ട് പോകും

Hot Topics

Related Articles