ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സൗത്ത് ഏഷ്യൻ സർവ്വകലാശാലയില്‍ ശിവരാത്രി വ്രതം അനുഷ്ഠിച്ച വിദ്യാർത്ഥികള്‍ക്ക് നേരെ എസ് എഫ് ഐ അതിക്രമം. വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്ത് മാംസാഹാരം കഴിപ്പിക്കാൻ ശ്രമം ഉണ്ടായെന്ന് പരാതി. ഇന്നലെ മഹാശിവരാത്രിയുടെ ഭാഗമായി ദില്ലിയിലെ സൗത്ത് ഏഷ്യൻ സർവ്വകലാശാലയില്‍ നിരവധി വിദ്യാർത്ഥികള്‍ വ്രതം അനുഷ്ഠിച്ചിരുന്നു.
ഈ വ്രതാനുഷ്ഠാനത്തിന് അനുയോജ്യമായ ഭക്ഷണം മെസ്സില്‍ വിതരണം ചെയ്യണമെന്ന ആവശ്യവുമായി ഏതാണ്ട് 110-ഓളം വിദ്യാർത്ഥികള്‍ യൂണിവേഴ്സിറ്റിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് സർവ്വകലാശാലയിലെ മെസ്സുകളില്‍ ഒന്നില്‍ വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് സസ്യാഹാരവും മറ്റൊന്നില്‍ മാംസാഹാരവും നല്കുവാനുള്ള നടപടികള്‍ അധികൃതർ സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ക്യാമ്പസിലെ എസ് എഫ് ഐ ക്കാർ ഈ തീരുമാനം അട്ടിമറിക്കുവാൻ ഗൂഢാലോചന നടത്തി. അവർ ക്യാമ്പസില്‍ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സസ്യാഹാരം നല്കി വന്ന മെസ്സില്‍ അതിക്രമിച്ച് കടന്ന് വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് എസ് എഫ് ഐക്കാർ മാംസം വിളമ്പി. അത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തു. തുടർന്ന് എസ് എഫ് ഐ വൻ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.