ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യം; മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപ;തരംതിരിവിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച നടത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച ആശയക്കുഴപ്പം അവസാനിച്ചു. ബിപിഎല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ യാത്രയും മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് രൂപയുമാണ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ തുടരണമെന്നാണ് ചര്‍ച്ചയില്‍ പൊതു അഭിപ്രായം ഉയര്‍ന്നത്. നിലവില്‍ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലയാണ് കണ്‍സെഷന്‍ നല്‍കുന്നത്. കുടുംബ വരുമാനം അടിസ്ഥാനമാക്കി നാല് തരം റേഷന്‍ കാര്‍ഡുകളാണ് നിലവിലുള്ളത്. എന്നാല്‍ തീരുമാനത്തിനെതിരെ കെ.എസ്.യു, എബിവിപി, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥിസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ തുല്യരായി കാണണമെന്നും റേഷന്‍കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തരംതിരിവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥിസംഘടനകള്‍ അറിയിച്ചു.

Advertisements

രാത്രി കാലത്ത് ബസുകളുടെ കുറവ് മൂലം പൊതുജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് രാത്രികാലത്തെ യാത്രാ നിരക്കില്‍ വ്യത്യാസം വരുത്തി ബസുകളുടെ കുറവ് പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടതായും മന്ത്രി ആന്റണി രാജു അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 ആക്കി ഉയര്‍ത്തിയിരുന്നു. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നും രണ്ടരയും ആക്കിയിരുന്നു. എന്നാല്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെയാണ് വീണ്ടും നിരക്ക് വര്‍ധനവ് എന്ന ആവശ്യം ബസുടമകള്‍ ഉന്നയിച്ചത്.

Hot Topics

Related Articles