സ്പോർട്സ് ഡെസ്ക്ക് : ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ സ്റ്റേജില്‍ ബംഗ്ലാദേശിനോട് ആറ് റണ്‍സിന് ചെറിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, ഓപ്പണര്‍ ശുഭ്മാൻ ഗില്ലിന്റെ മിന്നുന്ന 121 റൻസിൽ ഇന്ത്യൻ ക്യാമ്പ് ആശ്വാസത്തിലാണ്. ഗില്ലിന്റെ ഇന്നിംഗ്സിനെ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും പ്രശംസിച്ചു.
അദ്ദേഹം തന്റെ ഗെയിമിനെ പിന്തുണയ്ക്കുന്നു; എങ്ങനെ കളിക്കണമെന്ന് കൃത്യമായി അറിയാം. ടീമിന് വേണ്ടി താൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് വളരെ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഫോം നോക്കൂ. പുതിയ പന്തിനെതിരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശരിക്കും കഠിനാധ്വാനം ചെയ്യുന്നു,’ മത്സരം അവസാനിച്ചതിന് ശേഷം രോഹിത് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗില്‍ എട്ട് ഫോറും അഞ്ച് സിക്സറും പറത്തി, അക്സര്‍ പട്ടേല്‍ ഫാഗ് എൻഡില്‍ 34 പന്തില്‍ 42 റണ്‍സ് നേടിയെങ്കിലും അത് മതിയാകാതെ വന്നതോടെ ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സിന് പുറത്തായി.