ബെംഗളൂരു: ഐ എസ് ആര്‍ ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്. പി എസ് എല്‍ വി-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. പേടകത്തിലെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ആകെ ഭാരം 1710 കിലോഗ്രാം ആണ്.
കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവയ്ക്കു സഹായകമായ വിവരങ്ങള്‍ ശേഖരിക്കുകയാണു ദൗത്യത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് ഇത്. ആറു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്ആര്‍ഒ മറ്റൊരു വിക്ഷേപണത്തിന് തയാറായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍സ്പെയര്‍സാറ്റ്-ഒന്നും ഐ എസ് ആര്‍ ഒ യുടെ ഐ എന്‍ എസ്.-2 ടി ഡി യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.ഏതു കാലാവസ്ഥയിലും മികവുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന റഡാര്‍ നിയന്ത്രിത ഇമേജിംഗ് സംവിധാനമാണ് ഉപഗ്രഹത്തിലുള്ളത്.