“മണിരത്നത്തിന്റെ ഭാര്യയെന്നത് ഫുള്‍ ‌ടൈം ജോബിനേക്കാള്‍ കൂടുതൽ ; പണ്ട് ഞാൻ വിവാഹം കഴിക്കാനേ ആഗ്രഹിച്ചിരുന്നില്ല; എന്നാൽ പുതിയ കുടുംബാന്തരീക്ഷം എല്ലാം മാറ്റി” : സുഹാസിനി മണിരത്നം

അന്നും ഇന്നും മലയാളത്തിലും തമിഴിലുമായി പ്രിയ താരമായി തിളങ്ങുന്ന നടിയാണ് സുഹാസിനി. പ്രശസ്ത സംവിധായകൻ മണി രത്നവുമായുള്ള വിവാഹ ശേഷവും സിനിമ താരം കൈവെട്ടിട്ടില്ല. ഭര്‍ത്താവിനൊപ്പം സിനിമാ നിര്‍മാണത്തിലും സാന്നിധ്യം അറിയിക്കുന്നു. ഭര്‍ത്താവ് മണിരത്നത്തിന് കരിയറില്‍ പിന്തുണയുമായി സുഹാസിനി എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്..തന്റെ വിവാഹ ജീവിതത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് സുഹാസിനി. എബിപി ചാനലുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ താരം പങ്കു വെച്ചത്.

Advertisements

മണിരത്നത്തിന്റെ ഭാര്യയെന്നത് ഫുള്‍ ‌ടൈം ജോബിനേക്കാള്‍ കൂടുതലാണെന്നാണ് സുഹാസിനിയുടെ മറുപടി. മണിരത്നത്തിന്റെ ഭാര്യയാകുമ്പോള്‍ 24 മണിക്കൂര്‍ മതിയാകില്ല. പക്ഷെ അങ്ങനെയാണ് എല്ലാ സ്ത്രീകളും. എനിക്ക് ഇരുപത് വയസായിരുന്ന സമയത്ത് ഹോര്‍മോണുകള്‍ ഇപ്പോഴത്തേതില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിച്ചത്. എന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു അപ്പാര്‍ട്മെന്റില്‍ താമസിക്കാനും കുടുംബ പ്രശ്നങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്. വിവാഹം ചെയ്യാൻ പോലും തോന്നിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന സമയം രണ്ട് പേര്‍ക്കും പ്രിയപ്പെട്ടതാണെന്ന് സുഹാസിനി പറയുന്നു. പൊന്നിയിൻ സെല്‍വൻ എന്ന സിനിമയുടെ വിജയത്തിളത്തിലാണ് മണിരത്നം. പൊന്നിയിൻ സെല്‍വൻ സംവിധാനം ചെയ്യാൻ മണിരത്നം ഒരുങ്ങിയപ്പോള്‍ താൻ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് സുഹാസിനി തുറന്ന് പറഞ്ഞു.

മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന സിനിമയുടെ പരാജയമാണ് സുഹാസിനിയെ പിന്നോട്ട് വലിച്ചത്. ഇരുവറിന് ലഭിച്ച സ്വീകാര്യതയില്‍ എനിക്ക് നിരാശയുണ്ടായിരുന്നു. തമിഴ്നാടിന്റെ ചരിത്രവും രാഷ്ട്രീയവും ആസ്പദമാക്കിയാണ് ആ സിനിമ ചെയ്തത്. ഞാനാണ് ആ സിനിമയുടെ ഡയലോഗുകള്‍ എഴുതിയത്. നമ്മുടെ ആളുകള്‍ക്ക് ചരിത്രവും പാരമ്ബര്യവും അല്ല വേണ്ടതെന്ന് കരുതുന്നു, അവര്‍ക്ക് പ്രണയകഥകള്‍ നല്‍കൂയെന്നാണ് ഞാൻ പറഞ്ഞത്.

പൊന്നിയിൻ സെല്‍വൻ ഒരുക്കാൻ അദ്ദേഹം ശ്രമിക്കുമ്പോഴെല്ലാം എന്നെ ഇതില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനാണ് ഞാൻ പറഞ്ഞത്. ഇരുവറിന് ലഭിച്ച അതേ പ്രേക്ഷക പ്രതികരണമാണ് ഇതിനും ലഭിക്കുകയെന്ന് ഞാൻ ഭയന്നു. പക്ഷെ തന്റെ ധാരണ തെറ്റായിരുന്നെന്ന് സുഹാസിനി ചൂണ്ടിക്കാട്ടി.

കരിയറും എന്റെ സ്വതന്ത്ര്യവും വേണമായിരുന്നു. പക്ഷെ പതിയെ കുടുംബാന്തരീക്ഷത്തിലേക്ക് മാറുമ്പോള്‍ നമ്മുടെ ഉള്ളില്‍ എന്തോ മാറ്റം സംഭവിക്കുന്നെന്നും സുഹാസിനി ചൂണ്ടിക്കാട്ടി. വിവാഹിതയായത് അപ്രതീക്ഷിതമായാണ്. പക്ഷെ വിവാഹശേഷം എന്തെങ്കിലും വിട്ടുകളയാൻ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല.

ഇരുപത് വര്‍ഷം മുൻപുള്ള അതേ സ്ത്രീയാണ് ഞാനെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ പൂര്‍ണമായും മാറി. ഫ്ലോറൻസ് നൈറ്റിംഗ്ഗെയ്ലും മദര്‍ തെരേസയും എല്ലാം ഒത്തുചേര്‍ന്ന ഒരാളാണ് ഞാൻ. പക്ഷെ അത് എന്റെ ആഗ്രഹമാണ്. ആരും തന്നെ നിര്‍ബന്ധിച്ചതായി കരുതുന്നില്ലെന്നും സുഹാസിനി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.