ന്യൂസ് ഡെസ്ക്ക് : ഇത്തവണത്തെ ഐപിഎല്‍ വലിയ മാറ്റങ്ങള്‍ക്കും വലിയ ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ടൂര്‍ണമെന്റായി മാറുകയാണ്. മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ വമ്പന്മാരുടെ പിന്നോട്ട് പോക്കിനും പോയ സീസണുകളില്‍ കുഞ്ഞന്മാരായിരുന്ന പല ടീമുകളുടെ വളര്‍ച്ചയും നാം കണ്ടു. അത്തരത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇത്തവണ ഐപിഎല്ലില്‍ ഞെട്ടിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോര്‍ മുംബൈക്കെതിരെ നേടിയ ഹൈദരാബാദ് വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുകയാണ്.
പവര്‍ പ്ലേയില്‍ അനായാസം സ്കോര്‍ നേടാന്‍ സാധിക്കുന്നു എന്നതാണ് അവരെ മികച്ച സ്കോര്‍ പടുത്തുയര്‍ത്തുവാന്‍ സഹായിക്കുന്നത്. ട്രാവിസ് ഹെഡും , അഭിഷേക് ശര്‍മ്മയും നല്കുന്ന മിന്നല്‍ തുടക്കം ക്ലാസനും മാര്‍ക്രവും പൂര്‍ത്തിയാക്കുന്നതോടെ എതിര് ടീമിന് എത്തിപ്പിടിക്കുവാന്‍ കഴിയാത്ത വലിയ സ്കോറിലേക്ക് അവരെ എത്തിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ സന്തുലിതമായാണ് അവര്‍ പാറ്റ് കമ്മിന്‍സിന്റെ കീഴില്‍ കളിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇക്കാര്യത്തില്‍ പാറ്റ് കമ്മിന്‍സ് എന്ന ഓസ്ട്രേലിയന്‍ ക്യാപ്റ്റനും വലിയ പങ്കുണ്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയാല്‍ ഭീമമായ ടോട്ടലും , മറിച്ച് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ അനായാസമുള്ള ചേസിംഗും ഇന്ന് ഏതൊരു ടീമിന്റെയും പേടി സ്വപ്നമാണ്. അതിനാല്‍ തന്നെ ഭൂതകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2024 ഐപില്ലില് സൂര്യ ശോഭയോടെ ഉദിച്ചുയരുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്.