സൂര്യകാന്തി വിത്തിന്റെ ഗുണങ്ങൾ ചില്ലറയൊന്നും അല്ല. ആളു കുഞ്ഞൻ ആണെങ്കിലും മറ്റു നട്സുകളെ പോലെ ഏറെ ഗുണം സൂര്യകാന്തി വിത്തിലും ഉണ്ട്. സൂര്യകാന്തി വിത്തുകളിൽ കാണപ്പെടുന്ന മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതായി അഡ്വാൻസസ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യമാണ് സൂര്യകാന്തി വിത്തുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്. വിറ്റാമിൻ ഇ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നിരവധി പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ശക്തമായ ഒരു ആന്റിഓക്സിഡന്റ് കൂടിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം, വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിലും സെലിനിയം ഒരു പങ്ക് വഹിക്കുന്നു. മാനസികാരോഗ്യം കൈവരിക്കുന്നതിലും വിഷാദം മെച്ചപ്പെടുത്തുന്നതിലും ഈ ധാതു ഒരു പ്രധാന ഭാഗമാണെന്ന് വിദഗ്ധർ പറയുന്നു.
മുടി വളർച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും. സൂര്യകാന്തി വിത്തുകൾ വൈറ്റമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് അത് ഗർഭാവസ്ഥയിൽ സഹായിക്കും. അതുപോലെ മുഖകാന്തി വർധിപ്പിക്കും.
കൊളസ്ട്രോൾ കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്ന വൈറ്റമിൻ ബി1, ബി 3, ബി 5, ബി 6 എന്നിവ അടങ്ങിയിരിക്കുന്നു. ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ചയെ ചെറുക്കും. സൂര്യകാന്തി വിത്തുകളിലെ നാരുകൾ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന നിയാസിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 3 മൊത്തം കൊളസ്ട്രോൾ നിലയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിലെ വിറ്റാമിൻ ബി 5 എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-സിറ്റോസ്റ്റെറോൾ എന്ന ഫൈറ്റോസ്റ്റെറോൾ സ്തനാർബുദം തടയാൻ സഹായിക്കുന്നു. ഇത് ട്യൂമർ കോശങ്ങളുടെ വളർച്ചയെ തടയുകയും ട്യൂമറിന്റെ വലിപ്പം കുറയ്ക്കുകയും മെറ്റാസ്റ്റാസിസ് തടയുകയും ചെയ്യുന്നു. സൂര്യകാന്തി വിത്തുൾ സാലഡിനൊപ്പമോ സ്മൂത്തിയിലോ ചേർത്ത് കഴിക്കാവുന്നതാണ്.