തിരുവനന്തപുരം: വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ വഴുതക്കാട് സംഗീതഭാരതി ഹാളിൽ ചേർന്ന യോഗത്തിൽ വേൾഡ് പീസ് മിഷൻ വിമൻ എം പവർമന്റ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്ത്രീശാക്തീകരണം, ചാരിറ്റി നെറ്റ് വർക്ക്, എഡ്യൂക്കേഷണൽ ആന്റ് പ്രൊഫഷണൽ ഡെവലപ്‌മന്റ്, ഹെൽത്ത് ആന്റ് വെൽനസ്സ്, കൾച്ചറൽ ആന്റ് ക്രിയേറ്റീവ് ആക്റ്റിവിറ്റീസ്, പ്രകൃതി സംരക്ഷണം, നിസ്സഹായരും ഏകസ്തരുമായ സ്ത്രീകൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകി തൊഴിൽ പരിശീലനം,തുടങ്ങി സ്ത്രീസമൂഹത്തിന്റെ സമഗ്രമായ വളർച്ചയ്ക്ക് ഉതകുന്ന ഒട്ടനവധി പദ്ധതികളാണ് വേൾഡ് പീസ് മിഷൻ നടത്തുന്നത്. വ്യർത്‌ഥമായ ആഘോഷങ്ങൾക്കായി പണം ധൂർത്തടിക്കരുത്.നമുക്കുചുറ്റുമുള്ള നിരാലംബരും നിരാശ്രയരുമായവർക്ക് സഹായമാകുന്നതാകട്ടെ നമ്മുടെ ആഘോഷങ്ങളെന്ന് വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ സണ്ണി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
സുനാമി, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങൾ എന്നിവയിലൂടെ ജീവിത ദുരിതം അനുഭവിക്കുന്ന അതിദരിദ്രരായ 140 പേർക്ക് വീടുകൾ പണിതു നൽകിയും ആരോഗ്യമേഖലയിൽ സമഗ്രമായ വളർച്ച ലക്ഷ്യം വെച്ചുള്ള കർമ്മ പദ്ധതികളും കൂടാതെ കലാ-കായിക സാംസ്ക്കാരിക മേഖലകളിൽ സമൂഹ നന്മയ്ക്കുതകുന്ന പരിപാടികളും “ഒരു ഹൃദയം ഒരു ലോകം” എന്ന ആശയം ലക്ഷ്യം വെച്ചുള്ള മതാന്തര സംവാദങ്ങളും, സെമിനാറുകൾക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റതിരിഞ്ഞു നടന്ന് സ്വാർഥകൂടാരങ്ങൾ ഒരുക്കാതെ ഒന്നിച്ചു നിന്ന് പൂന്തോട്ടമായി വളരാനും ശാഖോപശാഖയായി പൂവിട്ട് കായിച്ച് മാനവികതയും മനുഷ്യത്വവും മഹാകരുണയും നിറഞ്ഞ ഒരു ജീവിതസന്ദേശം ഈ ഭൂമിയിൽ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേൾഡ് പീസ് മിഷൻ -വിമന്‍ എമ്പവർമന്റ് നാഷണൽ പ്രസിഡന്റായി ഡോ.ഓമനക്കുട്ടിയമ്മയേയും സംസ്ഥാന പ്രസിഡന്റായി റാണി മോഹൻ ദാസിനേയും വൈസ് പ്രസിഡന്റ്മാരായി സതി തമ്പി, ഷീല ഏബ്രഹാം, അംബിക, ഉഷാ ശ്രീമേനോൻ എന്നിവരേയും ജനറൽ സെക്രട്ടറിയായി ബീന അജിത്തിനേയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി പ്രൊഫ.ശ്യാമ, വിനീത, മിനി ദീപക്, എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ലക്ഷ്മി, അപർണനാഥ്, ബിന്ദു, ലേഖ, കൃഷ്ണകുമാരി, ലത എന്നിവരേയും പ്രോജക്ട് കോർഡിനേറ്ററായി വിമൽ സ്റ്റീഫനേയും തിരഞ്ഞെടുത്തു.