കാഞ്ഞിരപ്പള്ളി: സ്വാന്തനപരിചരണരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന സ്വരുമ പാലിയേറ്റീവ് സൈസൈറ്റിയുടെ പത്താം വാർഷികാഘോഷങ്ങൾ നാളെ (22- ശനി) മൂന്നിന് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂൾ ഹാളിൽ നടക്കും. സ്വരുമയുടെ നേതൃത്വത്തിലുള്ള വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് സമ്മേളനത്തിൽ തുടക്കമാകും.
സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് കാൾട്ടെക്‌സ് അധ്യക്ഷത വഹിക്കും. ദേശീയ ആരോഗ്യമിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഡോ. വ്യാസ് സുകുമാരൻ ഉദ്ഘാടനം ചെയ്യും. വനിതവിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച് നിർധനർക്ക് സമ്മാനിക്കുന്ന വസ്ത്രശേഖരം വനിതാ വിഭാഗം വൈസ് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ ഡാനി ജോസിൽ നിന്ന് പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് ജിജിമോൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൊസൈറ്റി സെക്രട്ടറി ജോയി മുണ്ടാംമ്പള്ളി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ ബോണി ഫ്രാൻസിസ് പള്ളിവാതുക്കൽ കണക്ക് അവതരിപ്പിക്കും.
ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ അജിൻലാൽ ജോസഫ്, സ്വരുമയുടെ വെള്ളാവൂർ കരുതൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ശ്രീജിത്ത്, സെന്റ് ആന്റണീസ് സ്‌കൂൾ മാനേജർ ഫാ. ജോൺ പനച്ചിക്കൽ, സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട്, വെള്ളാവൂർ പഞ്ചായത്തംഗം ബിനോദ് ജി. പിള്ള, സൊസൈറ്റി വൈസ് പ്രസിഡന്റ് ഷൈൻ മടുക്കക്കുഴി, വനിത വിഭാഗം പ്രതിനിധി ജിജി നിക്ലാവോസ് എന്നിവർ പ്രസംഗിക്കും.