പൊലീസിന് നേരെ വധശ്രമക്കേസ് പ്രതികളുടെ ആക്രമണം; ഒരു പൊലീസുകാരന് വെട്ടേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനു സമീപം പൊലീസിന് നേരെ വധശ്രമക്കേസ് പ്രതികളുടെ ആക്രമണം. അക്രമത്തിൽ ഒരു പൊലീസുകാരന് പരിക്ക്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

ഇന്നലെ രാത്രി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. അനസ്ഖാൻ, ദേവ നാരായണൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ബാഗിൽ സൂക്ഷിച്ചിരുന്ന വടിവാളുകൊണ്ട് അനസ്ഖാൻ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു പൊലീസുകാരന് വെട്ടേറ്റു. CPO ബിനുവിന്റെ കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും അതി സാഹസമായാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നര വർഷം മുമ്പ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് ചാവർകോട് സ്വദേശി അനസ്ഖാൻ. മയക്കുമരുന്ന് വിൽപ്പനയും കൊലപാതകശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

Hot Topics

Related Articles