ക്ഷീര കർഷകർക്ക് സഹായവുമായി കൂരോപ്പട പഞ്ചായത്ത്

കൂരോപ്പട: ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂരോപ്പട പഞ്ചായത്തിലെ ക്ഷീര കർഷകരുടെ കറവപ്പശുക്കൾക്ക് നൽകുന്ന ധാതുലവണ മിശ്രിത വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ ക്ഷീരകർഷകൻ കെ.എം ശേഖരന് നൽകി നിർവ്വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഷീലാ മാത്യു, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, അമ്പിളി മാത്യു , ആശാ ബിനു, ബാബു വട്ടുകുന്നേൽ, മഞ്ജു കൃഷ്ണകുമാർ, സന്ധ്യ. ജി നായർ, വെറ്ററിനറി ഡോ.സുജാ ജോൺ , സന്തോഷ് എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ 17 വാർഡുകളിലെ കറവപ്പശുക്കളുള്ള ഗ്രാമസഭയിൽ അപേക്ഷ നൽകിയ ക്ഷീര കർഷകർക്കാണ് ധാതുലവണ മിശ്രിതം ലഭിക്കുന്നത്.

Hot Topics

Related Articles