തിരുവനന്തപുരം : സ്വപ്നയുടെ വാക്കുകൾ ശരിയോ ? പുസ്തകം എഴുതിയ ശിവശങ്കറിനെതിരെ നാടപടി വേണോ ? ചോദ്യങ്ങൾക്ക് നടുവിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇറങ്ങുന്നു. വിദേശസന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സംസ്ഥാനത്ത് മടങ്ങിയെത്തും.
അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷമാണ് മടക്കം. ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓർഡിനൻസിൻറെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്നാണ് സർക്കാർ പ്രതീക്ഷ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ ഗവർണ്ണർ നിയമവിദഗ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്. സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലും ശിവശങ്കറിൻ്റെ പുസ്തകവും ഉണ്ടാക്കിയ വിവാദങ്ങളിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മടക്കം. അനുമതിയില്ലാതെ പുസത്കം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം ചോദിക്കണോ വേണ്ടയോ എന്നതിലും മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക.