സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും ; വിവിധ കോടതികളിലായി കെട്ടി വെക്കേണ്ടത് 28 ലക്ഷം

തിരുവനന്തപുരം:
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. ജാമ്യം ലഭിച്ച്‌ മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്തിറങ്ങാന്‍ വൈകുന്നത്.28 ലക്ഷത്തോളം രൂപ എറണാകുളത്തെ വിവിധ കോടതികളിലായി ഇനി കെട്ടിവയ്ക്കണം. അതിനുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ ഇന്നിറങ്ങാനാവൂ.

Advertisements

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്.
ഇതില്‍ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂര്‍ത്തിയാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.