നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക അധിക്ഷേപത്തിനും ഐടി ആക്ട് പ്രകാരം ഇലക്ട്രാണിക് മാധ്യമത്തിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിനുമാണ് കേസ്. ഒരാഴ്ച മുമ്ബാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്ന് ശ്വേതമേനോൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽനിന്ന് വീഡിയോ നീക്കണമെന്ന് പൊലീസ് നന്ദകുമാറിനോട് നിർദേശിച്ചു. എന്നാൽ, വീഡിയോ നീക്കാതെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles