ടാക്സ് പിൻവലിച്ച് മുഖ്യ ന്ത്രി ജനങ്ങളോട് മാപ്പ് പറയണം : മോൻസ് ജോസഫ്

കോട്ടയം :ബഡ്ജറ്റിലൂടെ ടാക്സ് വർദ്ധിപ്പിച്ച് കേരളത്തിലെ പാവപ്പെട്ടവരെയും കൃഷിക്കാരെയും വേട്ടയാടാതെ വർദ്ധിപ്പിച്ച അധിക നികുതികൾ ഒഴിവാക്കി സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് മോൻ സ് ജോസഫ്  എം എൽ എ ആവശ്യപ്പെട്ടു. അക്ഷരാർത്ഥത്തിൽ വില വർദ്ധനവിലുടെ സർക്കാർ ജനങ്ങളെ ബന്ധിയാക്കിയിരിക്കുയാണെന്നും മോൻസ് ജോസഫ് എം എൽ എ  ആരോപിച്ചു.

Advertisements

കാർഷിക വിളകളുടെ വില തകർച്ചയും വിലക്കയറ്റവും മൂലം ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി വീണ്ടും ദുരിതക്കയത്തിലെയ്ക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ കോട്ടയത്ത് നടന്ന രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിക സെസ് കുറച്ചുകൊണ്ട് മുഖ്യമന്ത്രി കേരളത്തിലൂടെ സുഖമമായി യാത്ര ചെയ്യുകയാണ് വേണ്ടത്. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധൃക്ഷത വഹിച്ചു.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സന്നിഹിതനായിരുന്നു.

യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ് , സെക്രട്ടറി അസീസ് ബഡായിൽ, കുര്യൻ ജോയി, ടോമി കല്ലാനി, വി ജെ ലാലി, പി.ആർ സോന, പ്രിൻസ് ലൂക്കോസ്,അജിത്ത് മുതിരമല, സാജു എം ഫിലിപ്പ്,ബിൻസി സെബാസ്റ്റ്യൻ, കുഞ്ഞ് ഇല്ലം പള്ളിൽ, തോമസ് കണ്ണംതറാ, ജയിസൺ ജോസഫ്, മൈക്കിൾ ജയിംസ്, മഞ്ചു എം ചന്ദ്രൻ, തോമസ് ഉഴുന്നാലിൽ, ജോസ്മോൻ മുണ്ടക്കൽ, പി സി മാത്യു,ടോമി വേധഗിരി,അനീഷ് വര ബിനകം, സണ്ണി പാമ്പാടി, എൻ ഐ മത്തായി, മാത്തുക്കുട്ടി പ്ലാത്താനം, ജോയി സി. കാപ്പൻ , സാബു പിടിക്കൽ, സി സി ബേബി, ജെ. ജി പാലക്കലോടി, സാബു പിടിക്കൽ ,ഷെറിഫ്, എബി പൊന്നാട്ട്, ജയിംസ് പ്ലാക്ക ത്തൊട്ടിൽ, ഗോപകുമാർ , പി.സി. പൈലോ , സാബു മാത്യു,അനിൽ കാഞ്ഞിരം ഫറുക്ക് പാലപ്പറബിൽ, പി.സുശീലൻ , റ്റി.സി. റോയി, മുഹമ്മദ് സിയാ,  സക്കീർ ചങ്ങമ്പള്ളിൽ , ഷാനവാസ് പാഴൂർ, റിഷിദ് ഒറ്റത്തായിൽ, നന്ദിയോട് ബഷീർ, പി.എം. സലിം, ബിജോയി പ്ലാത്താനം, നിതിൻ സി. വടക്കൻ ,വിഷ്ണു ചെമ്മു ണ്ടവള്ളി, ഡിജു സെബാസ്റ്റ്യൻ, എസ് രാജീവ്,സിബി ജോൺ , തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.