ചെന്നൈ: നടനും, സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പതിനാറ് വയസായിരുന്നു. ആത്മഹത്യയാണ് എന്നാണ് വിവരം. ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങിയ നിലയിൽ മീരയെ കണ്ടെത്തിയത്. ഗുരുതര നിലയിലായ മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം. അതേ സമയം സ്കൂളില്‍ അടക്കം സജീവമായ വിദ്യാര്‍ത്ഥിയാണ് മീര എന്നാണ് റിപ്പോര്‍ട്ട് സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു മീര. പഠനത്തിലും മികച്ച പ്രകടനം കുട്ടി പുറത്തെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2010 കാലഘട്ടത്തില്‍ തിരക്കേറിയ സംഗീത സംവിധായകനായ വിജയ് ആന്റണി പിന്നീടാണ് നടനായി മാറിയത്. പിച്ചെക്കാരന് അദ്ദേഹത്തിന്റെ വന്‍ ഹിറ്റുകളിൽ ഒന്നാണ്. അടുത്തിടെ സംഗീത സംവിധായകന് എആര്‍ റഹ്മാനുമായി ബന്ധപ്പെട്ട വിവാദത്തിലും വിജയ് ആന്റണി പെട്ടിരുന്നു. എആര്‍ റഹ്മാന് ഷോയിലെ അനിഷ്ട സംഭവങ്ങള്‍ ആസൂത്രിതമാണെന്നും സംഗീത സംവിധായകനും നടനും നിര്‍മ്മാതാവുമൊക്കെയായ വിജയ് ആന്റണിക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള വീഡിയോയുമായി ഒരു യൂട്യൂബ് ചാനൽ രംഗത്തെത്തിയത്.
എന്നാല്‍ ഇതിനെ ശക്തമായി അപലപിച്ച് വിജയ് ആന്റണി രംഗത്ത് എത്തിയിരുന്നു. വീഡിയോയ്ക്ക് പിന്നാലെ വിജയ് ആന്റണി ഇതിനെതിരെ പ്രതികരിക്കുകയും ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അറിയിച്ചിരിക്കുകയാണ്.