നയൻതാരയുടെ വാടക ഗർഭധാരണത്തിൽ അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങൾ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിൻറെ കണ്ടെത്തൽ. ചികിത്സാ രേഖകൾ സൂക്ഷിക്കുന്നതിൽ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആർ ചട്ടങ്ങൾ സംഘിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. അടച്ചുപൂട്ടാതിരിക്കാൻ ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചകളില്ലെന്നും ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ടിൽ ഉണ്ട്.
വാടക ഗർഭം ധരിച്ച സ്ത്രീയുടെ വിവരങ്ങൾ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഇതിനുവേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളും നൽകിയ ഡോക്ടർ വിദേശത്തേക്ക് കടന്നതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. നയൻതാരയും വിഗ്നേഷ് ശിവനും നേരത്തെ വിവാഹിതരായതിൻറെ രേഖകൾ പരിശോധിച്ച അധികൃതർ ഇരുവരും വിഷയത്തിൽ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമപരമായ വാടക ഗർഭധാരണത്തിനുള്ള കാലയളവ് ദമ്പതികൾ പിന്നിട്ടതായാണ് കണ്ടെത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ ഒൻപതിനാണ് തങ്ങൾ മാതാപിതാക്കളായ വിവരം നയൻതാരയും വിഗ്നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തി. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗർഭധാരണത്തിലെ ചട്ടങ്ങൾ താരങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നതായിരുന്നു അന്വേഷിച്ചത്. ഇതിനിടയിൽ തങ്ങൾ ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തതായി നയൻതാര വെളിപ്പെടുത്തി.
കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനുള്ള നടപടികൾ ആരംഭിച്ചതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ താര ദമ്പതികൾ വെളിപ്പെടുത്തിയിരുന്നു. വിവാഹ രജിസ്റ്റർ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമങ്ങൾ പറയുന്നത്. ഇത് താര ദമ്പതികൾ ലംഘിച്ചോ എന്ന വിവാദമാണ് ഉയർന്നിരുന്നത്. ജൂൺ 9ന് ആയിരുന്നു വിഗ്നേഷ് ശിവന്റെയും നയൻതാരയുടെയും വിവാഹം. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ആണ് ഇരുവരും വിവാഹിതരായത്.