ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വിഷമദ്യം കുടിച്ച് മൂന്ന് മരണം. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവരാണ് മരിച്ചത്.
Advertisements
നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് ഇടപെട്ടാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്. ഇവരെ പുതുച്ചേരിയിൽ ആശുപത്രിയിലേക്ക് മാറ്റി. വ്യാജ മദ്യം നിർമ്മിച്ച അമരൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.