ചെന്നൈ: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2015ലെ അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയം രവി, നയൻതാര ജോഡികൾ ഒന്നിച്ച ‘തനി ഒരുവൻ’ ആണ് മികച്ച ചിത്രം. ‘ഇറുതി സുട്രു’ എന്ന ചിത്രത്തിലൂടെ മാധവൻ മികച്ച നടനായപ്പോൾ ’36 വയതനിലെയിലെ’ പ്രകടനത്തിന് ജ്യോതിക മികച്ച നടിയായി മാറി.
1967ൽ ആയിരുന്നു ആദ്യമായി തമിഴ്നാട് സർക്കാർ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകാൻ തുടങ്ങിയത്. ശേഷം 2008ൽ പ്രശ്നങ്ങൾ കാരണം ഇത് നിർത്തലാക്കി. ശേഷം പ്രൊഡ്യൂസേഴ്സ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിശാൽ വിജയിക്കുകയും അവാർഡ് വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനായി നടൻ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017ൽ അവാർഡ് ദാന ചടങ്ങളും നടന്നിരുന്നു. 2009നും 2014നും ഇടയിൽ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള അവാർഡുകൾ ആയിരുന്നു ആ വർഷം നൽകിയതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022ല്‍ ആയിരുന്നു ഈ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
2015ലെ ഫിലിം അവാർഡുകൾ ഒറ്റനോട്ടത്തിൽ
മികച്ച സിനിമ – തനി ഒരുവൻ
രണ്ടാമത്തെ മികച്ച സിനിമ(രണ്ടാം സ്ഥാനം) – പാസങ്ക 2
മൂന്നാമത്തെ മികച്ച സിനിമ(മൂന്നാം സ്ഥാനം) – പ്രഭ
മികച്ച നടൻ- മാധവൻ(ഇറുതി സുട്രു)
മികച്ച നടി- ജ്യോതിക(36 വയതനിലെയിലെ)
മികച്ച സംവിധായക- സുധ കൊങ്ങര ( ഇറുതി സുട്രു)
മികച്ച വില്ലൻ- അരവിന്ദ് സ്വാമി (തനി ഒരുവൻ)
മികച്ച സ്വഭാവ നടി- ഗൗതമി (പാപനാശം )
പ്രത്യേക പുരസ്കാരം(Best Actor)- ഗൗതം കാർത്തിക്(വൈ രാജാ വായ്),
പ്രത്യേക പുരസ്കാരം(Best Actress)- റിതിക സിംഗ്(ഇരുതി സുട്രു)