കടുത്തുരുത്തി : കപ്പ കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ച് കപ്പയിലകളിൽ രോഗം പടരുന്നു.
നാടെങ്ങും നല്ല വളർച്ചയിൽ നിൽക്കുന്ന കപ്പചെടികളുടെ ഇലകൾ ചുരുങ്ങുകയും ചുരുളുകയും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ഇളം മഞ്ഞ നിറത്തിലേക്ക് ഇലകൾ മാറുന്നു. ഇതിന്റെ പ്രധിവിധിയും രോഗവും കണ്ടുപിടിക്കാനാവാതെ കർഷകർ വിക്ഷമിക്കുകയാണ്.
ഇടവിട്ടുള്ള മഴയും വെയിലും ശക്തമായതോടെ ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ ത്തോട്ടത്തിലെത്തി ഇലകളിലെ നീര് ഊറ്റി ക്കുടിക്കുന്നത് മൂലം ആകാം കപ്പചെടികളിൽ ഇത്തരം രോഗം പടരാൻ പ്രധാന കാരണമായി കണക്കുകൂട്ടുന്നത് ഇതോടെപ്പം കപ്പതണ്ടിലും ഇലകൾക്കിടയിലും പൂപ്പൽ രോഗബാധയും പല കപ്പതോട്ടങ്ങളിലും കണ്ടുവരുന്നുണ്ട് എന്നാൽ ഇവകൊന്നും വ്യക്തമായ പ്രധിവിധികൾ കണ്ടെത്താത്തത് കർഷകരെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്.