കോട്ടയം : ലക്ഷങ്ങള്‍ ചിലവിട്ട് വാങ്ങുന്ന വാഹനങ്ങളില്‍ ജീവന് സുരക്ഷയില്ല, ടാറ്റാ കാര്‍ ഉടമകള്‍ ഉപഭോക്തൃ ഫോറം രൂപീകരിച്ചു. കോട്ടയം കേന്ദ്രീകരിച്ച് 47 ഉപഭോക്താക്കള്‍ ചേര്‍ന്നാണ് ഫോറം രൂപീകരിച്ചിരിക്കുന്നത്. ടാറ്റാ വാഹനങ്ങളില്‍ തുടര്‍ച്ചയായുള്ള തീപിടുത്തം, സര്‍വ്വീസ് സെന്ററുകളുടെയും അംഗീകൃത ഡീലര്‍മാരുടെയും ഉപഭോക്താക്കളോടുള്ള നിരുത്തരവാദിത്വ സമീപനമാണ് ഉപഭോക്തൃഫോറം രൂപീകരിക്കാനുള്ള പ്രധാന കാരണമായി ഭാരവാഹികളായ വിജു.കെ.നായര്‍ , സിബി ജോര്‍ജ്ജ് , കണ്ണന് വിശ്വംഭരന് എന്നിവര്‍ പറഞ്ഞു.
മാവേലിക്കരയില്‍ ടിയാഗോ കര് തീപിടിച്ച് 35 വയസ്സുകാരനായ യുവാവ് മരിച്ചതും , ഈരാറ്റുപേട്ടയില്‍ ഒരുവര്‍ഷം മാത്രം പഴക്കമുള്ള ടാറ്റ പഞ്ച് കാര്‍ തീടിപിടിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ കൊണ്ട് കാറിലുണ്ടായിരുന്ന രൂപേഷ് എന്ന വ്യക്തി രക്ഷപ്പെട്ട സംഭവവും ഫോറത്തിന്റെ രൂപീകരണത്തിന് പ്രധാന കാരണങ്ങളായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ചിങ്ങവനം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനുകളില്‍ ഉപഭോക്താക്കള്‍ നല്കിയ പരാതികളില്‍ പോലീസ് നീതി പൂര്‍വ്വമായ പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടും വാഹന ഡീലേഴ്സ് ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് ഫോറം കോ- ഓര്‍ഡിനേറ്റര്‍ മഹേഷ് ബാബു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ശാസ്ത്രസാഹിത്യ പരിഷത്ത് ഹാളില്‍ ചേര്‍ന്ന യോഗം 14 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. വിജു.കെ.നായര്‍ (പ്രസിഡന്റ്) , സിബി ജോര്‍ജ്ജ് (സെക്രട്ടറി) , കണ്ണന് വിശ്വംഭരന് (ട്രഷറര്‍) , മഹേഷ് ബാബു ( കോ – ഓര്‍ഡിനേറ്റര്‍) എ്ന്നിവരാണ് ഭാരവാഹികളായും തിരഞ്ഞെടുത്തു. കൂടുതല്‍ ടാറ്റാ കാര്‍ ഉപഭോക്താക്കളെ ഫോറത്തില്‍ ഉള്‍പ്പെടുത്തുമെന്നും അംഗത്വം ആവശ്യമുള്ളവര്‍ ഉപഭോക്തൃഫോറവുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ : 9447355377 , 9495608865, 945876723.