കൊച്ചി: ടാറ്റൂ ആര്‍ട്ടിസ്റ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന ‘മീടൂ’ ആരോപണങ്ങളില്‍ പരാതി ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. കൊച്ചിയില്‍ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സജീഷിനെതിരെയാണ് പീഡന ആരോപണമുണ്ടായത്. ടാറ്റൂ ചെയ്യാനെത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്ന് പെണ്‍കുട്ടി സമൂഹമാധ്യമമായ റെഡിറ്റിലൂടെ ആരോപിക്കുകയായിരുന്നു.
ഒരാഴ്ച മുന്‍പു നേരിട്ട പീഡനമാണ് പെണ്‍കുട്ടി റെഡിറ്റില്‍ കുറിച്ചത്. ഒരു വര്‍ഷം മുന്‍പും രണ്ട് വര്‍ഷം മുന്‍പും ഇതേ ടാറ്റൂ സെന്ററില്‍നിന്ന് ദുരനുഭവം നേരിട്ടവര്‍ പിന്നാലെയെത്തി. കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിവരെയുണ്ട്. പെണ്‍കുട്ടികളെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഉടന്‍ പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ടാറ്റൂ ചെയ്യാനായി പെണ്‍കുട്ടികളെ മുറിയിലേക്കു ക്ഷണിച്ചശേഷം മുറി അകത്തുനിന്ന് അടയ്ക്കും. മറ്റാരെയും പ്രവേശിപ്പിക്കില്ല. ഇതിന് ശേഷമാണ് പീഡനം നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോപണം പുറത്ത് വന്നതിന് പിന്നാലെ ഇതേ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ നിരവധി പെണ്‍കുട്ടികള്‍ ആരോപണവുമായി എത്തി. എന്നാല്‍ ആരും പൊലീസിനെ സമീപിച്ചിട്ടില്ല. ആരോപണങ്ങളുയര്‍ന്നതോടെ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒളിവില്‍ പോയി.