ആദായനികുതി പരിധി അഞ്ചിൽ നിന്ന് ഏഴാക്കി : സ്വർണവും സിഗരറ്റും പൊള്ളിക്കും ; നിർമ്മല സീതാരാമന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ

ന്യൂഡൽഹി : ആദായനികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ് പ്രഖ്യാപനം.
ആദായനികുതി പരിധിയില്‍ ഇളവ്. പരിധി അഞ്ചില്‍ നിന്ന് ഏഴ് ലക്ഷമാക്കി. നികുതി സ്ലാബുകള്‍ അഞ്ചെണ്ണം മാത്രമായി നിജപ്പെടുത്തി.
പന്ത്രണ്ട് ലക്ഷത്തിന് മുകളില്‍ 30 ശതമാനം ആദായനികുതി നല്‍കണം. 9 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം .
ആഭരണങ്ങള്‍ തൊട്ടാല്‍ കൈപ്പൊള്ളും
സ്വര്‍ണം, വെള്ളി, ഡയമണ്ട് വില കൂടും,ടിവിക്കും മൊബൈലിനും വില കുറയും. സിഗരറ്റിനും വില കൂടും.

ധനക്കമ്മി കുറയ്ക്കുമെന്ന് ധനമന്ത്രി
ധനക്കമ്മി 4.5 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് താല്‍പര്യപ്പെട്ടു. 2025-26 കാലഘട്ടത്തില്‍ അത് സാധ്യമാകുമെന്ന് കരുതുന്നുവെന്ന് ധനമന്ത്രി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. രണ്ട് വര്‍ഷത്തേക്ക് 7.5 ശതമാനം പലിശ
എഞ്ചിനീയറിംഗ് കോളേജുകളില്‍ നൂറു ലാബുകള്‍ സ്ഥാപിക്കും. ഫൈജി സര്‍വീസുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ വികസിപ്പിച്ചെടുക്കാനുള്ള അവസരമൊരുക്കുമെന്ന് ധനമന്ത്രി

Hot Topics

Related Articles