തിരുവനന്തപുരം : ഭിന്നശേഷിക്കാരുടെ ക്വാട്ട സംവരണം നടപ്പാക്കിയതിന്റെ പേരില്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 15,000 ഓളം വരുന്ന അധ്യാപക-അനധ്യാപക ജീവനക്കാര്‍ . അയ്യായിരത്തോളം വരുന്ന അധ്യാപകരുടെ കൂട്ടായ്മയായ അണ് അപ്രൂവ്ഡ് ടീച്ചേഴ്സ് മൂവ്മെന്റ് കേരള (യുടിഎംകെ) ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രവേശനോത്സവം ദിനത്തില്‍ അധ്യാപകരും അനധ്യാപകരും ഉപവാസം അനുഷ്ഠിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം നടപ്പാക്കാനും നിലവിലുള്ള അധ്യാപകരുടെ നിയമനത്തിന് അനുമതി നല്‍കാനും സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ട്. സംവരണ പ്രക്രിയയുടെ ഭാഗമായി നിലവിലുള്ള ജീവനക്കാരെ നീക്കം ചെയ്യുന്നതിനെതിരെ നിര്‍ദേശിക്കുന്ന മെയ് 15 ലെ ഇടക്കാല ഉത്തരവുമുണ്ട്, യുടിഎംകെ പറഞ്ഞു.