ചെന്നൈ: തെലുങ്ക് സംസാരിക്കുന്നവർക്കെതിരേ അപകീർത്തി പരാമർശം നടത്തിയതിൽ കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി ഒളിവിൽ. പോയസ് ഗാർഡനിലെ താരത്തിൻറെ വീട് പൂട്ടിയ നിലയിലാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം പിൻവലിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പോലീസ് എത്തിയപ്പോഴാണ് കസ്തൂരി വീട് പൂട്ടി പോയ വിവരം അറിയുന്നത്. ബ്രാഹ്മണ സമുദായത്തിനെതിരെ തുടർച്ചയായി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകളിൽ അപലപിച്ച് ചെന്നൈയിലെ എഗ്മോറിലെ രാജരത്‌നം സ്റ്റേഡിയത്തിൽ ഒക്ടോബർ മൂന്നിന് നടത്തിയ പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുന്ന വേളയിലാണ് കസ്തൂരി വിവാദ പ്രസ്താവന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവരുടെ പിൻതലമുറക്കാരാണ് തെലുങ്കർ എന്നാണ് നടി പറഞ്ഞത്. എന്നാൽ ഇത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. തുടർന്ന് കസ്തൂരി സോഷ്യൽ മീഡിയയിൽ വിശദീകരണം നൽകിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. തുടർന്ന് പ്രശ്നം പരിഹരിക്കാൻ കസ്തൂരി വീട്ടിൽ ഒരു പത്രസമ്മേളനം സംഘടിപ്പിക്കുകയും തൻറെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ട് സമൻസ് അയച്ചത്.