കാഞ്ഞിരപ്പള്ളി :പാറത്തോട് തൃപ്പാലപ്ര ഭഗതീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ ഒന്ന്, രണ്ട് (ഇടവം – 18, 19 )എന്നീ തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വാഴപ്പള്ളി ബ്രഹ്മശ്രീ ചീരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മേൽ ശാന്തി, കൂത്താട്ടുകുളം കെ.എസ്, ബാലചന്ദ്രൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ, പ്രസാദശുദ്ധി ക്രിയകൾ, നവക, പഞ്ചഗവ്യാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, വിശേഷാൽ ദീപാരാധന, നിറദീപം, അത്താഴ പൂജ , എതിരേല്പ്, കളംപൂജ തുടങ്ങിയ ചടങ്ങുകൾ നടത്തപ്പെടും.
ഒന്നാം തീയതി ബുധൻ വൈകുന്നേരം 5 ന് തിരുനട തുറക്കൽ, 6.30 ന് ദീപാരാധന, 7 ന് പ്രസാദശുദ്ധി ക്രിയകൾ, 8 ന് അത്താഴ പൂജ , രണ്ടിന് വ്യാഴം രാവിലെ 4 ന് പള്ളിയുണർത്തൽ ,നിർമ്മാല്യ ദർശനം, 5 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ, 8 ന് നവക- പഞ്ചഗവ്യാഭിക്ഷേകം, തുടർന്ന് ഉച്ചപൂജ – ശ്രീഭൂതബലി, വൈകുന്നേരം 5 ന് നടതുറക്കൽ, 6.30 ന് വിശേഷാൽ ദീപാരാധന, 7.30 ന് അതാഴപൂജ, 8.30 ന് എതിരേല്പ് – കളം പൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് അഡ്വ എം എസ് മോഹനൻ ,എം ജി ബാലകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.