ആദ്യ ടെസ്റ്റിൽ നയിക്കാൻ രഹാനെ ; ന്യൂസിലാൻഡിന് എതിരെ ഉള്ള പരമ്പരയിൽ വൻ മാറ്റങ്ങളുമായി ഇന്ത്യൻ ടീം

ന്യൂഡല്‍ഹി:
ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.കാണ്‍പൂര്‍ വേദിയാവുന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ ഇന്ത്യയെ നയിക്കും.മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റോടെ കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും നായക സ്ഥാനം ഏറ്റെടുക്കുകയും ചെയ്യും. ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എസ് ഭരതും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്തി.
ഹനുമാ വിഹാരി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ഒഴിവാക്കി
ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ബൂമ്ര,രോഹിത് ശര്‍മ എന്നിവര്‍ക്ക് രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ഹനുമാ വിഹാരിയെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് കളിച്ച സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ടീമില്‍ ഇല്ല.
ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ വൃധിമാന്‍ സാഹ ആയിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍. ഫാസ്റ്റ് ബൗളിങ്ങില്‍ ഇശാന്ത് ശര്‍മയ്ക്കും മുഹമ്മദ് സിറാജിനും ഉമേഷ് യാദവിനും ഒപ്പം പ്രസിദ്ധ് കൃഷ്ണയും ടീമിലേക്ക് എത്തി.
കിവീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് സംഘം; രഹാനെ, ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

Advertisements

Hot Topics

Related Articles