സിനിമാ ഡെസ്ക് : നീണ്ട ഒൻപതു വർഷത്തെ കത്തിരിപ്പിനൊടുവിൽ തമിഴകത്തിന്റെ സ്വന്തം ഇളയദളപതി വിജയ് കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നു വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന “ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം” എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിന് വേണ്ടിയാണ് കേരളത്തിൽ വരുന്നത്.
എ.ജി.എസ് എൻ്റർടൈൻമെൻ്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം.ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമായിട്ടാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ വിജയുടെ 3 ഗെറ്റപ്പുകൾ ഉണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിനായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പ്രശാന്ത് , പ്രഭുദേവ , സ്നേഹ , ലൈല , മീനാക്ഷി ചൗധരി , പാർവതി നായർ , മോഹൻ , ജയറാം , അജ്മൽ അമീർ, യോഗി ബാബു , വിടിവി ഗണേഷ് , വൈഭവ് , അരവിന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിൽ മലയാളികളുടെ സ്വന്തം ജയറാമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം 2024 പകുതിയോടെ തിയറ്ററുകളിൽ എത്തും. ഏറെ നാളുകൾക്കുശേഷമാണ് ദളപതി വിജയ് കേരളത്തിലേക്ക് വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരം ആണ് പ്രധാന ലൊക്കേഷൻ ആയി തീരുമാനിച്ചിരിക്കുന്നത്. ദളപതി വിജയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷമുള്ള വരവ് എന്ന പ്രത്യേകത കൂടി ഇതിന് ഉണ്ട്.ഏറെ ആകാംക്ഷയോടെ കൂടിയാണ് ഓരോ വിജയ് ഫാൻസും അദ്ദേഹത്തിന്റെ വരവിനെ നോക്കി കാണുന്നത്.