കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബെൽ ഫോൺ കവർന്നു

തലശേരി: സൈക്കിളിൽ പോകുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബെൽ ഫോൺ കവർന്നു. ഇന്ന് പുലർച്ചെ 5.30 മണിയോടെ മുകുന്ദ് തിയേറ്റർ ജംഗ്ഷന് സമീപത്താണ് സംഭവം.തലശേരി ചാലിൽ നായനാർകോളനിയിൽ താമസിക്കുന്ന കൊൽക്കത്ത മെയ്ത്തനി സ്വദേശി സുൽത്താൻ റാണ (19) യെയാണ് കൊള്ളയടിച്ചത്. രാവിലെ സൈക്കിളിൽ കോഴിക്കടയിലെ ജോലിക്ക് പോകുന്ന സമയത്താണ് സൈക്കlൾ തടഞ്ഞ് തള്ളിയിട്ട ശേഷം മോഷ്ടാവ് കത്തികാണിച്ച് കൈയിലുണ്ടായിരുന്ന 25,000 രൂപയോളം വിലവരുന്ന മൊബെൽ ഫോണുമായി കടന്നുകളഞ്ഞത്.തലശേരി പോലീസിൽ പരാതി നൽകി.

Hot Topics

Related Articles