തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ വള്ള സമിതി സംയൂക്തമായി പ്രസിദ്ധികരിച്ച സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു.തലവടി തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിൽ ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ നറുക്കെടുപ്പ് നടത്തി.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് മുഖ്യ സന്ദേശം നല്കി.
കൺവീനർമാരായ അരുൺ പുന്നശ്ശേരിൽ, ഡോ.ജോൺസൺ വി. ഇടിക്കുള, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ, കമ്മിറ്റി അംഗം അനിൽ കുന്നംപള്ളിൽ, ഓഹരി ഉടമ സുനിൽ സാഗർ എന്നിവർ നേതൃത്വം നല്കി.

Advertisements

ഒന്നാം സമ്മാനം മൂന്ന് പവൻ സ്വർണ്ണ നാണയം , രണ്ടാം സമ്മാനം 2 പവൻ സ്വർണ്ണ നാണയം മൂന്നാം സമ്മാനം 1 പവൻ സ്വർണ്ണ നാണയം ഉൾപ്പെടെ 10 സമ്മാനങ്ങൾ നേടിയ വിജയികൾക്കുള്ള സമ്മാനങ്ങൾ ക്ലബിൻ്റെ വാർഷിക പൊതുയോഗത്തിൽ വെച്ച് നല്കുമെന്ന് സെക്രട്ടറി ജോജി വൈലപ്പള്ളി, വൈസ് പ്രസിഡൻ്റ് പി.ഡി.രമേശ് കുമാർ, ടീം കോർഡിനേറ്റർമാരായ ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ എന്നിവർ അറിയിച്ചു.

Hot Topics

Related Articles