തലയാഴം “ആരാധനാലയം ആശുപത്രിയുടെ 35-ാം വാർഷികദിനം” ആഘോഷിച്ചു; ചടങ്ങിൽ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ആദരം

വൈക്കം : വൈക്കം, തലയാഴം ആരാധനാലയം ആശുപത്രിയുടെ മുപ്പത്തിയഞ്ചാം വാർഷികദിനം സമുചിതമായി കൊണ്ടാടി. രാവിലെ 9 മണി മുതൽ 1 മണി വരെ ശിശുക്കൾക്ക് ഉള്ള സൗജന്യ മെഡിക്കൽ ക്യാമ്പിൽ പീഡിയാട്രിഷ്യൻമാരായ  Dr. സാദിഖ് ലബ്ബയും , Dr. K.K. ജയപ്രകാശും നേതൃത്വം നൽകി. ഉച്ചയ്ക്ക് 2.30 മുതൽ വർദ്ധക്യരോഗ ക്യാമ്പും സംഗമവും നടത്തി.

4 മണിമുതൽ dr. N.N സുധാകരൻ ശാന്തി പ്രഭാഷണം നടത്തി. 6 മണിക്ക് വർദ്ധക്യ സംഗമം അവസാനിച്ചു. തുടർന്ന് 6.30 മുതൽ കേരളശ്രീ ഡോക്ടർ വൈക്കം വിജയലക്ഷ്മി കേരളപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ഗാനം ആലപിച്ചുകൊണ്ട് സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തു. വിജയലക്ഷ്മിയെ dr. NN സുധാകരൻ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന വിവിധ ഇനം കലാപരുപാടികൾ പത്തു മണിയോടെ അവസാനിച്ചു.

Hot Topics

Related Articles