മലപ്പുറം: താനൂര്‍ കസ്റ്റഡിമരണ കേസില്‍ സസ്പെൻഷനില്‍ കഴിയുന്ന എസ്.ഐ കൃഷ്ണ ലാലിനെതിരെ കൂടുതല്‍ വകുപ്പ് തല നടപടിക്ക് സാധ്യത. റിപ്പോർട്ടർ ചാനലിനു അഭിമുഖം നല്‍കി സേനക്ക് കളങ്കം ഉണ്ടാക്കിയെന്നാണ് എസ്.പിയുടെ റിപ്പോര്‍ട്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉള്‍പെടെ പറഞ്ഞു. കേരള പൊലീസ് ആക്ടിലെ സെക്ഷൻ 31 ലംഘിച്ചതായും തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയും കണ്ടെത്തി. സംഭവത്തെ കുറിച്ച് തൃശ്ശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് എസ്.പി അന്വേഷിക്കും. മറ്റു ഉദ്യോഗസ്ഥരെ കുടുക്കനായി ഫോണ്‍ സംഭഷണങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ട്ടിച്ചെടുത്തതാണെന്ന വിലയിരുത്തലാണ് ഉന്നത ഉദ്യോഗസ്ഥര്‍. വ്യാജ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എഫ് .ഐ.ആര്‍ തയ്യറാക്കിയ കൃഷ്ണലാല്‍ ഒളിവിലാണ്.