താങ്ക്സ് ഗിവിങ് ഡേ ആഘോഷമാക്കി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസും സംഘവും. ആറ് മാസത്തോളമായി മൈക്രോഗ്രാവിറ്റിയില്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സുനിത ബഹിരാകാശത്തെ ആഘോഷത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചു. ഭൂമിയില്‍ നിന്ന് വളരെ അകലെയാണെങ്കിലും, താങ്ക്സ് ഗിവിങ് ദിന ഓർമ്മകളെ കുറിച്ചവർ പറയുന്നുണ്ട്. ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയാനാണ് താങ്ക്സ് ഗിവിങ് ഡേ ആഘോഷിക്കുന്നത്.
ഈ വർഷം സുനിതയും ബാരി വില്‍മോർ ഉള്‍പ്പെടെയുള്ള സഹപ്രവർത്തകരും പരമ്പരാഗത വിഭവങ്ങളായ സ്മോക്ക്ഡ് ടർക്കി, ക്രാൻബെറി സോസ്, ഗ്രീൻ ബീൻസ്, ആപ്പിള്‍ കോബ്ലർ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രത്യേക വിഭവവുമായി ദിവസം ആഘോഷിച്ചു. കുടുംബാംഗങ്ങളുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു. ഈ താങ്ക്സ് ഗിവിംഗ് ഡേ ബഹിരാകാശ യാത്രികരെ സംബന്ധിച്ച് അവരുടെ അനുഭവങ്ങളും കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയുമെല്ലാം വെളിപ്പെടുത്തുന്ന സുപ്രധാന നിമിഷമാണ്. ആ ആഘോഷങ്ങളൊക്കെ നടക്കുമ്ബോഴും ബഹിരാകാശ യാത്രികർ അവരുടെ നിലവിലുള്ള ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാവിയിലെ പര്യവേഷണ ദൗത്യങ്ങള്‍ക്കായി പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയാണ്.
ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്ഡൗണ്‍ സുനിത വില്യംസും വില്‍മോറും ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ജൂണില്‍ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. മുൻപും ബഹിരാകാശ നിലയത്തില്‍ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തില്‍ ദീർഘനാള്‍ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷാണാർഥം നിലയത്തില്‍ എത്തിയ സുനിത വില്യംസിനും വില്‍മോറിനും പേടകത്തിലെ സാങ്കേതിക തകരാർ കാരണം അതില്‍ തിരിച്ചുവരാനായില്ല. ഫെബ്രുവരിയില്‍ തിരിച്ചെത്തുമെന്നാണ് നിലവിലെ വിവരം.