തട്ടിപ്പിന്റെ ‘റൊമാൻസ്’ വേർഷൻ; സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും! 

ശ്രീജേഷ് സി. ആചാരി

കോട്ടയം : ലോകം ഡിജിറ്റലൈസേഷനിലേക്ക് മാറുന്നതിനനുസരിച്ച് ഓൺലൈൻ തട്ടിപ്പുകളും കെണികളും കൂടുതൽ പ്രബലമായിക്കൊണ്ടിരിക്കുകയാണ്.ആളുകൾ ഭൗതിക ലോകത്തേക്കാൾ കൂടുതൽ സമയം അവരുടെ സ്മാർട്ട്ഫോണുകളിൽ ചെലവഴിക്കുന്ന കാലമാണിത്. വ്യക്തികളെ വലയിലാക്കാനും പണമോ തന്ത്രപ്രധാനമായ വിവരങ്ങളോ എക്‌സ്‌ട്രാക്റ്റുചെയ്യാനും തട്ടിപ്പുകാർ ബുദ്ധിപരമായ നിരവധി കണ്ടുപിടുത്തങ്ങൾ ഇപ്പോൾ വികസിപ്പിക്കുന്നുണ്ട് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിൽ ഓൺലൈൻ ലോകത്തെ അലട്ടുന്ന അത്തരം ഒരു തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്  ട്രൂകോളർ ഇപ്പോൾ.റൊമാൻസ് സ്‌കാംസ്- ഈ പുതിയ തരാം തട്ടിപ്പിനെ പറ്റിയാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.നിങ്ങളുടെ വിശ്വാസം നേടുന്നതിനായി ആരെങ്കിലും നിങ്ങളുമായി പ്രണയത്തിലാണെന്ന് നടിക്കുകയും ആ വിശ്വാസത്തെ ചൂഷണം ചെയ്ത് പണം തട്ടുകയും ചെയ്യുന്ന പുതിയ തരം തട്ടിപ്പ് രീതിയാണിത്.

ഈ തട്ടിപ്പുകൾ പലപ്പോഴും ഡേറ്റിംഗ് വെബ്‌സൈറ്റുകളിലോ സോഷ്യൽ മീഡിയകളിലോ ആണ് ഉത്ഭവിക്കുന്നുത്.അവിടെ തട്ടിപ്പുകാർ ആകർഷകമായ ഫോട്ടോകളും ആകർഷകമായ വ്യക്തിത്വങ്ങളും ഉൾക്കൊള്ളുന്ന വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നു.ശേഷം അവർ ചില വ്യക്തികളെ സമീപിച്ച് ഒരു പ്രത്യേക  ബന്ധം സ്ഥാപിക്കാൻ ശ്രമിക്കും. ഇത് വിജയിച്ചാൽ അടുത്ത നിമിഷം മുതൽ തട്ടിപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും.

റൊമാൻസ് സ്കാമുകൾ എങ്ങനെ പ്രവർത്തിക്കും?

നിങ്ങളെപ്പറ്റി വിശദമായി അറിയാൻ തട്ടിപ്പുകാർ കൂടുതൽ സമയം ചെലവഴിക്കും.അവർ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കും. നിങ്ങളുടെ ജീവിതത്തിൽ ഒരു താൽപ്പര്യം കാണിക്കും.സാമ്പത്തിക പ്രശ്നങ്ങൾ, അസുഖങ്ങൾ എന്നിവയെ പറ്റിയുള്ള വ്യാജ വിവരങ്ങൾ നൽകി, അതിൽ കൂടിയായിരിക്കും ഇവർ തട്ടിപ്പിലേക്ക് വഴി തെളിക്കുക.ഉദാഹരണത്തിന് ഏതെങ്കിലും മാരക രോഗം ബാധിച്ചുവെന്നും ചികിത്സയ്ക്കായി അത്യാവശ്യമായി അല്പം പണം നൽകുമോ? എന്നൊക്കെ ഇവർ ചോദിക്കും.ഇത് വിശ്വസിച്ച് പണം നൽകുന്നവർ ആയിരിക്കും പിന്നീട് തട്ടിപ്പിന് ഇരയാകുക.

 നിങ്ങൾ അവർക്ക് പണം അയച്ചുകഴിഞ്ഞാൽ, പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് അവർ  കൂടുതൽ പണം നിങ്ങളോട് ആവശ്യപ്പെടും. ഇതോടെ തട്ടിപ്പ് മറ്റൊരു തലത്തിലേക്ക് കടക്കും.  നിങ്ങളെ നേരിൽ കാണാമെന്നുള്ള വാഗ്ദാനം അടക്കം മുന്നോട്ട് വെച്ചായിരിക്കും ഇത്തരക്കാർ തട്ടിപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക.

 സ്വയം എങ്ങനെ സംരക്ഷിക്കാം:

 • ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗത്തിൽ ശ്രദ്ധ പുലർത്തണം.ഓൺലൈനിൽ ആരെങ്കിലും നിങ്ങളുമായി സ്നേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് തോന്നിയാൽ, ഇത് പ്രത്യേകം ശ്രദ്ധിക്കണം.

• ഇവർ തട്ടിപ്പുകാരാണോ  എന്നറിയാൻ അവരുടെ ഫോട്ടോകൾ അല്ലെങ്കിൽ വിവരണങ്ങൾ ഓൺലൈനിൽ തിരയുക.

• റിവേഴ്സ് ഇമേജ് സെർച്ച് ചെയ്ത് മറ്റാരെങ്കിലുമായി ലിങ്ക് ചെയ്‌തിരിക്കുന്ന പ്രൊഫൈൽ ഇമേജ് ആണോ ഇവർ ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുക.

• നിങ്ങൾ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾക്ക്, അവരുടെ കഥ എത്ര ബോധ്യപ്പെടുത്തുന്നതായി തോന്നിയാലും അവർക്ക് ഒരിക്കലും പണം അയയ്ക്കരുത്.

• നിങ്ങളുടെ ഓൺലൈൻ ഡേറ്റിംഗ് അനുഭവങ്ങൾ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കിടുക.  

• നിങ്ങൾ ഒരു തട്ടിപ്പുകാരനുമായാണ് സംസാരിക്കുന്നതെന്ന് തോന്നിയാൽ ഉടൻ തന്നെ പ്രൊഫൈൽ റിപ്പോർട്ട്‌ ചെയ്യാൻ ശ്രമിക്കുക.

Hot Topics

Related Articles