ഇന്ത്യക്ക് ഓസ്ക്കാർ : പുരസ്ക്കാരം ലഭിച്ചത് മികച്ച ‘ഡോക്യുമെന്ററി ഹ്രസ്വചിത്ര’ വിഭാഗത്തിൽ

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ഓസ്കർ നേടി ‘ദ് എലിഫന്റ് വിസ്പറേഴ്സ്’. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ ഗുനീത് മോങ്കയാണ് നിർമിച്ചത്.

Advertisements

അതേസമയം, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രെത്ത്സി’ന് പുരസ്കാരം നഷ്ടമായി. ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയന്‍ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവല്‍നി’ ആണ് ഈ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി. കീ ഹ്യൂയ് ക്വാൻ മികച്ച ‍സഹനടനുള്ള ഓസ്കർ നേടി. ചിത്രം: എവരിതിങ് എവരിവേർ. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ എന്ന ചിത്രത്തിനാണു പുരസ്കാരം.

• മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോൾ, ദ് ഫോക്സ് ആൻഡ് ദ് ഹോഴ്സ്’

• മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ: (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)

• മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ആൻ ഐറിഷ് ഗുഡ്ബൈ (ടോം ബേർക്‌ലീ, റോസ് വൈറ്റ്)

• മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവല്‍നി

• മികച്ച ഛായാഗ്രഹണം: ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്) മികച്ച മേക്കപ് ആൻഡ് ഹെയർസ്റ്റൈൽ: അഡ്രിയെന്‍ മോറോ, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി (ചിത്രം: ദ് വേൽ)

• മികച്ച കോസ്റ്റ്യൂം ഡിസൈനർ: റൂത്ത് കാർട്ടർ (ബ്ലാക് പാന്തർ വക്കാണ്ട ഫോർഎവർ)

ഇന്ത്യക്ക് ഓസ്ക്കാർ : പുരസ്ക്കാരം ലഭിച്ചത് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ

Hot Topics

Related Articles