കേരളത്തില്‍ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു: മന്ത്രി ഡോ. ആര്‍.ബിന്ദു


വ്യവസായ പ്രദര്‍ശന വിപണന മേളയ്ക്ക് നിലമ്പൂരില്‍ തുടക്കം

താലൂക്കിലെ ചെറുകിട സംരംഭകരുടെ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തുന്ന വ്യവസായ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു  നിര്‍വഹിച്ചു.

Advertisements

പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. പവലിയന്‍ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭയുടെ സഹകരണത്തോടെ ജനുവരി 10 മുതല്‍13 വരെ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


സാങ്കേതിക തടസങ്ങളില്ലാതെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നത് നടപ്പിലാക്കാന്‍ സാധിച്ചതാണ് എട്ട് മാസത്തിനകം ഒരു ലക്ഷത്തിലേറെ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സംസ്ഥാനത്തിനായതെന്ന് മന്ത്രി പറഞ്ഞു. അതുവഴി മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നല്‍കാന്‍ സാധിച്ചത്. എന്നും തൊഴില്‍ അന്വേഷകരായി മാറി നില്‍ക്കാതെ സംരംഭങ്ങളിലൂടെ തൊഴില്‍ ദാതാക്കളായി മാറുവാന്‍ യുവാക്കള്‍ക്ക് കഴിഞ്ഞു എന്നുള്ളതാണ് സര്‍ക്കാറിന്റെ ഈ സംരംഭക വര്‍ഷത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ മാത്രം 10910 സംരംഭങ്ങളിലായി 796 കോടി നിക്ഷേപവും 25280 പേര്‍ക്ക് തൊഴിലും ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ താലൂക്കില്‍ 1887 സംരംഭങ്ങളിലായി 112 കോടി നിക്ഷേപവും 4211 പേര്‍ക്ക് തൊഴിലുമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles