‘ദ കേരള സ്റ്റോറി’ വിവാദം: ഹർജിയിൽ ഇടപെടില്ല, സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്ന് സുപ്രീംകോടതി

ദില്ലി: ദ കേരള സ്റ്റോറിക്കെതിരായ ഹർജിയിൽ ഇടപെടാൻ വീണ്ടും വിസമ്മതിച്ച് സുപ്രീംകോടതി. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം ഹൈക്കോടതിക്ക് വിട്ടതെന്ന് കോടതി അറിയിച്ചു.

Advertisements

അതേസമയം, സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. മാധ്യമപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷനാണ് ഹർജി നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സിനിമ ഇന്ത്യയുടെ അഖണ്ഡത തകർക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. ഇന്ത്യയുടെ അഖണ്ഡതയെ തടയുമെന്നും പ്രത്യേക മതവിഭാഗത്തിനെതിരായി വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. വ്യാജ പ്രചാരണമാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, കേരളാ സ്റ്റോറി നാളെ റിലീസ് ചെയ്യാനിരിക്കെ ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. സിനിമ റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന തമിഴ്നാട് പൊലീസ് ഇന്‍റലിജൻസിന്‍റെ രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണിത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.