പാമ്പാടി : തീർത്ഥമോളുടെ ജീവൻ സംരക്ഷിക്കാൻ പാമ്പാടി കൈ കോർക്കുന്നു അഭയം ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചു. 2023 ജനുവരി 22 ന് ജനകീയ സമിതി ഭവന സന്ദർശം നടത്തി ജനുവരി 29 ന് പൊതുജനങ്ങളിൽനിന്നും ഫണ്ട് ശേഖരണം നടത്തും.പാമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 6 പോരാളൂരിൽ താമസിക്കുന്ന തടത്തിൽ വീട്ടിൽ റ്റി.വി.ജയകുമാറിൻ്റെയും ,ശ്രുതി ജയകുമാറിൻ്റെയും ഏകമകളാണ് 4 വയസ്സ് മാത്രം പ്രായമുള്ള തീർത്ഥമോൾ.കഴിഞ്ഞ ദിവസമാണ് മോൾക്ക് ബ്ലെഡ് ക്യാൻസർ സ്ഥിതികരിച്ചത് ഒരു വർഷക്കാലം RCC യിൽ നിന്ന് ട്രീറ്റ്മെൻ്റ് എടുക്കേണ്ടതുണ്ട്.
സാധാരണക്കാരായ ഇവർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ് മോളുടെ രോഗം അറിയുന്നത് ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ ഈ കുടുബം പകച്ചു നിൽക്കുന്നു.തീർത്ഥ മോളുടെ ജീവിതം സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ നഷ്ടപ്പെടാൻ പാടില്ല. തീർത്ഥയുടെ പാമ്പാടി എന്ന ജന്മനാട് അതിനായ് ഒന്നിച്ച് അണിച്ചേരുന്നു. അഭയം ചാരിറ്റബിൾ സൊസൈറ്റിയും ജനകിയ സമതിയും ചേർന്ന് തീർത്ഥയുടെ ചികിത്സക്ക് അവശ്യമായ പണം
തീർത്ഥ ചികിത്സ സഹായ നിധിയിലൂടെ കണ്ടെത്തുവാൻ തിരുമാനിച്ചു. 51 അംഗ ജനകീയ സമതി രൂപീകരിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്തിലെ പോരാളൂർ വാർഡ് പൂർണ്ണമായും, കുറിയ നക്കുന്ന്, പള്ളിക്കുന്ന്, ആലാമ്പള്ളി വാർഡുകൾ ഭാഗികമായും വീടുകളിൽ കയറി ചികിത്സ സഹായ നിധി സ്വരൂപിക്കാനാണ് തിരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 22 ഞായറാഴ്ച്ച വാർഡിലെ എല്ലാ ഭവനങ്ങളിലും എത്തി കവർ നൽകും. അഭയം ചാരിറ്റബിൾ സൊസൈറ്റി ജനകിയ സമിതി ചെയർമാൻ ഇ.എസ്.സാബു, പ്രസിഡൻ്റ് ,വി.കെ.അനൂപ് കുമാർ, സെക്രട്ടറി : ഷിബു കുഴിയിടത്തറ
രക്ഷാധികാരികൾ
കെ.എം.രാധാകൃഷ്ണൻ ( സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ) , അഡ്വ: റെജി സഖറിയ, ( എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം) ഡാലി റോയ്, (ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) സി.എം.മാത്യു, (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംറ് കമ്മിറ്റി ചെയർമാൻ, അനീഷ് പന്താക്കൻ, (ബ്ലോക്ക് പഞ്ചായത്ത് അംഗം) വി.എം.പ്രദീപ്, (പാമ്പാടി സർവ്വീസ് സഹകരണ ബാങ്ക്, പ്രസിഡൻ്റ്) ഷേർലി തര്യൻ ( വാർഡ് മെമ്പർ) കെ.എസ്.ഗിരിഷ് ( മുൻ ഗ്രാമ പഞ്ചായത്ത് അംഗം) കെ.എൻ.വിശ്വനാഥൻ നായർ ( അർബൻ ബാങ്ക് ബോ: മെമ്പർ) ഷാജി.പി.മാത്യു ( വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്) കുര്യൻ സഖറിയ ( വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി) ലാലൻ സി. ജേക്കബ്.( ചെയിഡ് വെൽഫയർ കമ്മറ്റി മെമ്പർ – കോട്ടയം) പി.ഹരികുമാർ (പാമ്പാടി ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റ്). ACCOUNT NUMBER & NAME: JAYAKUMAR T.V, 11180100186466, IFSC:FDRL0001118, FEDERAL BANK PAMPADY, GOOGLE PAY NUMBER: 9846941567